0 Comment
അധ്യായം 3 ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
1) ഏതെല്ലാം വിഭാഗങ്ങളായിരുന്നു കമ്പനി ഭരണത്തിൻറെ ചൂഷണത്തിന് ഇരയായത് ?
Ans :
-
കർഷകർ
-
ഗോത്രവർഗക്കാർ
-
നെയ്ത്തുകാർ
-
കൈത്തൊഴിലുകാർ
2) ബംഗാളിലെ കർഷകരെ ചൂഷണം ചെയ്യുന്നതിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് ബ്രിട്ടീഷുകാർ ചെയ്തത് ?
Ans :
-
കർഷകർക്ക് മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിച്ചു.
-
വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയിരുന്നില്ല.
-
നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.
-
നികുതി പണം തന്നെയായി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നു.
-
കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ആശ്രയിക്കേണ്ടി വന്നു
3) ആരാണ് സാഹുകാർ ?
Ans : പണം പലിശക്ക് കൊടുക്കുന്നവർ
4) ബ്രിട്ടീഷുകാരുടെ ഭരണത്തിൽ ഇന്ത്യയിലെ കൈത്തറി മേഖല തകർച്ച നേരിട്ട കാരണങ്ങൾ എന്തെല്ലാം?
Ans :
-
അസംസ്കൃത വസ്തുവായ പരിത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു
-
ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു
-
ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി
5) കമ്പനിക്കെതിരെ നടന്ന കർഷക കലാപങ്ങൾ എന്തെല്ലാം?
Ans : മാപ്പിള കലാപങ്ങൾ (മലബാർ ) ,ഫറാസി കലാപങ്ങൾ ( ബംഗാൾ)
6) ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ കലാപത്തിന് ഇറങ്ങിയ ഗോത്രവിഭാഗങ്ങൾ ഏതെല്ലാം ?
Ans :
-
മറാത്തിയിലെ ബില്ലുകൾ
-
അഹമ്മദ് നഗറിലെ കോലികൾ
-
ചോട്ടാ നാഗ്പൂരിലെ കോളുകൾ
-
രാജ്മഹൽ കുന്നിലെ സാന്താൾമാർ
-
വയനാട്ടിലെ കുറിച്യർ
7) എങ്ങനെയുള്ള യുദ്ധമാണ് പഴശ്ശിരാജ നടത്തിയത് ?
Ans : വയനാടൻ ജനങ്ങളെ കേന്ദ്രീകരിച്ച് ഒളിപ്പോർ ആളുകളാണ് പഴശ്ശിരാജ നടത്തിയത്
8) പഴശ്ശിരാജയെ യുദ്ധത്തിൽ സഹായിച്ചത് ആരെല്ലാം?
Ans : തലക്കൽ ചന്തു, കൈതേരി അമ്പു, എടച്ചന കുങ്കൻ, അത്തൻ ഗുരുക്കൾ
9) ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് തിരുവിതാംകൂറിൽ നേതൃത്വം കൊടുത്തത് ആര് ?
Ans : വേലുത്തമ്പിദളവ
10) വേലുത്തമ്പിദളവാ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നടത്തിയത് എപ്പോൾ ?
Ans : ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിരന്തര ഇടപെടലുകൾ ഭരണം തടസ്സപ്പെടുത്തി. ഇത് ബ്രിട്ടീഷ്ആധിപത്യത്തിനെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
11) കുണ്ടറ വിളംബരം നടത്തിയത് ആര്? എന്ന് ? എന്തായിരുന്നു അതിൻറെ ഉള്ളടക്കം?
Ans : വേലുത്തമ്പിദളവ, 1809, ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
12) 1857ലെ സമരത്തിന് നേതൃത്വം കൊടുത്തത് ആരെല്ലാം ?
Ans :
-
പട്ടാളത്തിലെ ഇന്ത്യൻ സൈനികർ(ശിപായിമാർ)
-
ദത്താവകാശ നിരോധന നിയമത്തിന്റെ ഫലമായി അധികാരം നഷ്ടപ്പെടുന്ന ഉറപ്പായ നാട്ടുരാജാക്കന്മാർ
13) ഇന്ത്യൻ സൈനികരുടെ (ശിപായിമാരുടെ) ജീവിതം എങ്ങനെയായിരുന്നു ?
Ans :
-
തുച്ഛമായ വേതനം
-
ദീർഘനേരം ഉള്ള ജോലി
-
അവധി ഇല്ലായ്മ
-
അടിമകളോട് എന്നപോലെ മേലുദ്യോഗസ്ഥന്മാരുടെ പെരുമാറ്റമo
-
മോശമായ ഭക്ഷണം
14) 1857 ലെ കലാപം ആദ്യമായ് ആരംഭിച്ചത് എവിടെ?
Ans : മീററ്റിൽ
15) 1857ലെ കലാപത്തിന് ആദ്യമായി പ്രതിഷേധമുയർത്തിയത് ആര്?
Ans : മംഗൾ പാണ്ഡെ
16) 1857ലെ കലാപത്തിന് നേതൃത്വം നൽകിയവരും കലാപം നടന്ന സ്ഥലങ്ങളും ഏതെല്ലാം ?
Ans :
-
കാൺപൂർ – നാനാസാഹിബ്, താന്തിയാതോപ്പി
-
ഝാൻസി – റാണി ലക്ഷ്മി ഭായ്
-
ലക്നൗ – ബീഗം ഹസ്രത്ത് മഹൽ
-
ഫൈസാബാദ് – മൗലവി അബ്ദുള്ള
-
ആര – കൺവർ സിംഗ്