0 Comment
Award distribution to all the A+ holders
എബനേസർ HSS വീട്ടൂരിൽ, SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ആദരം.
————————————————————-
വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ Full A+ നേടിയ മുഴുവൻ കുട്ടികളേയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. SSLC വിഭാഗത്തിൽ 29 വിദ്യാർത്ഥികളും ഹയർ സെക്കൻ്ററി വിഭാഗത്തിൽ 17 വിദ്യാർത്ഥികളും Full A+ കരസ്ഥമാക്കി.
പി.ടി.എ. പ്രസിഡൻ്റ് ശ്രീ.എം.ടി.ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിജു കുമാർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അനിത.കെ.നായർ, അദ്ധ്യാപകരായ ശ്രീമതി.ജെസി.കെ.ജോൺ, ശ്രീമതി. ജീമോൾ.കെ.ജോർജ്, ശ്രീ.എബി പോൾ വർഗീസ്, ശ്രീമതി.ആതിര ബാബു, ശ്രീമതി. അഞ്ചു ജെയിംസ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.