Contact:-9447974300

Tab distribution for family has no smartphone

വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ, എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് നിർധനരായ 27 കുട്ടികൾക്ക് Mobile Tablet വിതരണം ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി സർ വിതരണോത്ഘാടനം നിർവ്വഹിച്ചു.

പഠനസൗകര്യം ഇല്ലാതിരുന്ന മുപ്പതോളം കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കിയതിനു ശേഷവും, മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കാനാണ് സ്കൂൾ അധികൃതർ ഈ തീരുമാനത്തിലെത്തിയത്. മാനേജ്മെൻ്റും സ്റ്റാഫും ചേർന്ന് ഇതിനുള്ള ഫണ്ട് കണ്ടെത്തി.

സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീ.എം.ടി. ജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രിൻസിപ്പൽ ശ്രീ.ബിജു കുമാർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അനിത.കെ.നായർ, എം.പി.ടി.എ. പ്രസിഡൻ്റ് ശ്രീമതി മഞ്ജു രാജു, അദ്ധ്യാപകരായ ശ്രീമതി. ജീമോൾ.കെ.ജോർജ്, ശ്രീ.എബി പോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സാമൂഹികഅകലം പാലിച്ചു കൊണ്ടാണ് ചടങ്ങ് നടത്തിയത്.

About the Author

Leave a Reply