Contact:-9447974300

അധ്യായം 3 ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും 

1) ഏതെല്ലാം വിഭാഗങ്ങളായിരുന്നു കമ്പനി ഭരണത്തിൻറെ ചൂഷണത്തിന് ഇരയായത് ?

Ans :

  • കർഷകർ

  • ഗോത്രവർഗക്കാർ

  • നെയ്ത്തുകാർ

  • കൈത്തൊഴിലുകാർ

 2) ബംഗാളിലെ കർഷകരെ ചൂഷണം ചെയ്യുന്നതിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് ബ്രിട്ടീഷുകാർ ചെയ്തത് ?

Ans :

  • കർഷകർക്ക് മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിച്ചു.

  • വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയിരുന്നില്ല.

  • നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.

  • നികുതി പണം തന്നെയായി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

  • കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ആശ്രയിക്കേണ്ടി വന്നു

3) ആരാണ് സാഹുകാർ ?

Ans : പണം പലിശക്ക് കൊടുക്കുന്നവർ

4) ബ്രിട്ടീഷുകാരുടെ ഭരണത്തിൽ  ഇന്ത്യയിലെ കൈത്തറി മേഖല തകർച്ച നേരിട്ട കാരണങ്ങൾ എന്തെല്ലാം? 

Ans :

  • അസംസ്കൃത വസ്തുവായ പരിത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു

  • ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു

  • ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി

5) കമ്പനിക്കെതിരെ നടന്ന കർഷക കലാപങ്ങൾ എന്തെല്ലാം?

Ans : മാപ്പിള കലാപങ്ങൾ (മലബാർ ) ,ഫറാസി കലാപങ്ങൾ ( ബംഗാൾ)

 6) ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ കലാപത്തിന് ഇറങ്ങിയ ഗോത്രവിഭാഗങ്ങൾ ഏതെല്ലാം ?

Ans :

  • മറാത്തിയിലെ ബില്ലുകൾ

  • അഹമ്മദ് നഗറിലെ കോലികൾ

  • ചോട്ടാ നാഗ്പൂരിലെ കോളുകൾ

  • രാജ്മഹൽ കുന്നിലെ സാന്താൾമാർ  

  • വയനാട്ടിലെ കുറിച്യർ

7) എങ്ങനെയുള്ള യുദ്ധമാണ് പഴശ്ശിരാജ നടത്തിയത് ?

Ans : വയനാടൻ ജനങ്ങളെ കേന്ദ്രീകരിച്ച് ഒളിപ്പോർ ആളുകളാണ് പഴശ്ശിരാജ നടത്തിയത്

8) പഴശ്ശിരാജയെ യുദ്ധത്തിൽ സഹായിച്ചത് ആരെല്ലാം?

Ans : തലക്കൽ ചന്തു, കൈതേരി അമ്പു, എടച്ചന കുങ്കൻ, അത്തൻ ഗുരുക്കൾ

9) ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് തിരുവിതാംകൂറിൽ നേതൃത്വം കൊടുത്തത് ആര് ?

Ans : വേലുത്തമ്പിദളവ

10) വേലുത്തമ്പിദളവാ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നടത്തിയത് എപ്പോൾ ?

Ans : ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിരന്തര ഇടപെടലുകൾ  ഭരണം തടസ്സപ്പെടുത്തി. ഇത് ബ്രിട്ടീഷ്ആധിപത്യത്തിനെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

11) കുണ്ടറ വിളംബരം നടത്തിയത് ആര്? എന്ന് ? എന്തായിരുന്നു അതിൻറെ ഉള്ളടക്കം?

Ans : വേലുത്തമ്പിദളവ, 1809, ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

12) 1857ലെ സമരത്തിന് നേതൃത്വം കൊടുത്തത് ആരെല്ലാം ?

Ans :

  • പട്ടാളത്തിലെ ഇന്ത്യൻ സൈനികർ(ശിപായിമാർ)

  • ദത്താവകാശ നിരോധന നിയമത്തിന്റെ ഫലമായി അധികാരം നഷ്ടപ്പെടുന്ന ഉറപ്പായ നാട്ടുരാജാക്കന്മാർ

13) ഇന്ത്യൻ സൈനികരുടെ (ശിപായിമാരുടെ) ജീവിതം എങ്ങനെയായിരുന്നു ?

Ans :

  • തുച്ഛമായ വേതനം

  • ദീർഘനേരം ഉള്ള ജോലി

  • അവധി ഇല്ലായ്മ

  • അടിമകളോട് എന്നപോലെ മേലുദ്യോഗസ്ഥന്മാരുടെ പെരുമാറ്റമo

  •  മോശമായ ഭക്ഷണം

14) 1857 ലെ കലാപം ആദ്യമായ് ആരംഭിച്ചത് എവിടെ?

Ans : മീററ്റിൽ

15) 1857ലെ കലാപത്തിന് ആദ്യമായി പ്രതിഷേധമുയർത്തിയത് ആര്?

Ans : മംഗൾ പാണ്ഡെ

16) 1857ലെ കലാപത്തിന് നേതൃത്വം നൽകിയവരും കലാപം നടന്ന സ്ഥലങ്ങളും ഏതെല്ലാം ?

Ans :

  • കാൺപൂർ            – നാനാസാഹിബ്, താന്തിയാതോപ്പി

  • ഝാൻസി             – റാണി ലക്ഷ്മി ഭായ്

  • ലക്നൗ                     – ബീഗം ഹസ്രത്ത് മഹൽ

  • ഫൈസാബാദ്   – മൗലവി അബ്ദുള്ള

  • ആര                      – കൺവർ സിംഗ്

17) 1857ലെ സമരം  ഇന്ത്യയിലെ ഭരണ സംവിധാനത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു ?

Ans : ബ്രിട്ടീഷ് രാജ്ഞിയുടെ 1858 ലെ വിളംബരത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി

About the Author

Leave a Reply