Contact:-9447974300

അധ്യായം 6 ഭൂപടങ്ങളുടെ പൊരുൾ തേടി

1) എന്താണ് ഭൂപടം?

ഉത്തരം: ഭൗമോപരിതലത്തിലെ എല്ലാ പ്രദേശങ്ങളെയും കടലാസിൽ ചിത്രീകരിക്കുന്നതിനെയാണ് ഭൂപടം എന്ന് പറയുന്നത്.

2) ആരാണ് ആദ്യത്തെ ഭൂപടം തയ്യാറാക്കിയത്?

ഉത്തരം: അനക്സിമാണ്ടർ

3) ഏറ്റവും പഴയ ഭൂപടമായി കണക്കാക്കുന്ന ഭൂപടം ഏതാണ്?

ഉത്തരം: മെസൊപ്പൊട്ടേമിയൻ ഭൂപടം

4) ആധുനിക ഭൂപടനിർമാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഉത്തരം: മെർക്കേറ്റർ

5) എന്താണ് അറ്റ്ലസ്?

ഉത്തരം: അറ്റ്ലസ് ഭൂപടങ്ങളുടെ ഒരു ശേഖരമാണ്.

6) വിവിധ  ഭൂപടങ്ങൾ സംയോജിപ്പിച്ച് ആരാണ് ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത്?

ഉത്തരം: അബ്രഹാം ഒർട്ടെലിയസ്

9) എന്താണ് സ്കെച്ചുകൾ (രേഖാചിത്രം )?

ഉത്തരം: ഒരു സ്ഥലത്തെക്കുറിച്ച് പരിമിതമായ വിവരങ്ങൾ ഉള്ള ഡ്രോയിംഗുകളാണ് സ്കെച്ചുകൾ.

10) എന്താണ് രൂപരേഖ (പ്ലാനുകൾ)?

ഉത്തരം: കൃത്യമായ അളവുകൾ, ലൊക്കേഷൻ ,വിശദാംശങ്ങൾ, സ്കെയിലുകൾ, ദിശ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്നവയാണ് രൂപരേഖ.

11) …………. താരതമ്യേന വലിയ പ്രദേശങ്ങളുടെ വ്യക്തവും കൃത്യവുമായ ചിത്രീകരണമാണ്.

ഉത്തരം:ഭൂപടങ്ങ

12)ഭൂപടം വരയ്ക്കുന്നതിന് വേണ്ട അവശ്യ  ഘടകങ്ങൾ എന്തൊക്കെയാണ്?

ഉത്തരം:

  • ശീർഷകം(തലക്കെട്ട് )

  • സ്കെയിൽ(തോത് )

  • ദിക്ക്

  • അക്ഷാംശവും രേഖാംശവും

  •  ചിഹ്നങ്ങളും നിറങ്ങളും

  • സൂചിക

About the Author

Leave a Reply