0 Comment
അധ്യായം 6 ഭൂപടങ്ങളുടെ പൊരുൾ തേടി
1) എന്താണ് ഭൂപടം?
ഉത്തരം: ഭൗമോപരിതലത്തിലെ എല്ലാ പ്രദേശങ്ങളെയും കടലാസിൽ ചിത്രീകരിക്കുന്നതിനെയാണ് ഭൂപടം എന്ന് പറയുന്നത്.
2) ആരാണ് ആദ്യത്തെ ഭൂപടം തയ്യാറാക്കിയത്?
ഉത്തരം: അനക്സിമാണ്ടർ
3) ഏറ്റവും പഴയ ഭൂപടമായി കണക്കാക്കുന്ന ഭൂപടം ഏതാണ്?
ഉത്തരം: മെസൊപ്പൊട്ടേമിയൻ ഭൂപടം
4) ആധുനിക ഭൂപടനിർമാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഉത്തരം: മെർക്കേറ്റർ
5) എന്താണ് അറ്റ്ലസ്?
ഉത്തരം: അറ്റ്ലസ് ഭൂപടങ്ങളുടെ ഒരു ശേഖരമാണ്.
6) വിവിധ ഭൂപടങ്ങൾ സംയോജിപ്പിച്ച് ആരാണ് ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത്?
ഉത്തരം: അബ്രഹാം ഒർട്ടെലിയസ്
9) എന്താണ് സ്കെച്ചുകൾ (രേഖാചിത്രം )?
ഉത്തരം: ഒരു സ്ഥലത്തെക്കുറിച്ച് പരിമിതമായ വിവരങ്ങൾ ഉള്ള ഡ്രോയിംഗുകളാണ് സ്കെച്ചുകൾ.
10) എന്താണ് രൂപരേഖ (പ്ലാനുകൾ)?
ഉത്തരം: കൃത്യമായ അളവുകൾ, ലൊക്കേഷൻ ,വിശദാംശങ്ങൾ, സ്കെയിലുകൾ, ദിശ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്നവയാണ് രൂപരേഖ.
11) …………. താരതമ്യേന വലിയ പ്രദേശങ്ങളുടെ വ്യക്തവും കൃത്യവുമായ ചിത്രീകരണമാണ്.
ഉത്തരം:ഭൂപടങ്ങൾ
12)ഭൂപടം വരയ്ക്കുന്നതിന് വേണ്ട അവശ്യ ഘടകങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
-
ശീർഷകം(തലക്കെട്ട് )
-
സ്കെയിൽ(തോത് )
-
ദിക്ക്
-
അക്ഷാംശവും രേഖാംശവും
-
ചിഹ്നങ്ങളും നിറങ്ങളും
-
സൂചിക