Contact:-9447974300

പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും

പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും

1′പ്രകൃതി ഭാവങ്ങളുടെ ക്ഷണികതയെ അപേക്ഷിച്ച് കലയുടെ ഭാവം ചിരസ്ഥായിയാണ്ഈ പ്രസ്താവന വിലയിരുത്തുക.

▪️പ്രകൃതി നിമിഷംതോറും മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ഓരോ ഭാവവും ക്ഷണികമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുക എന്നത് പ്രകൃതിയുടെ അടിസ്ഥാനഭാവം ആണ്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലും സൗന്ദര്യം കാണാനാകില്ല. കേവലമായ സൗന്ദര്യം അപൂർവമായി മാത്രമേ പ്രകൃതിയിൽ കാണാൻ കഴിയൂ. എന്നാൽ പ്രകൃതിയുടെ ആ സൗന്ദര്യം ഒരു ചിത്രമായി മാറുമ്പോൾ യഥാർത്ഥ കാഴ്ചയേക്കാൾ സൗന്ദര്യം അതിന് കൈവരുന്നു. അതാണ് കലാ സൗന്ദര്യത്തിന്റെ മികവ്. ആ ചിത്രത്തിനാകട്ടെ പിന്നീട് യാതൊരു മാറ്റവും സംഭവിക്കില്ല. പ്രകൃതിയിൽ ആ സുന്ദരദൃശ്യം പിന്നീടൊരിക്കലും ഉണ്ടാകണമെന്നില്ല. എന്നാൽ ചിത്രകല യിലൂടെ ആ ദൃശ്യം എന്നും നിലനിൽക്കുന്നതായി മാറുന്നു.

2.കലാസൗന്ദര്യം പ്രകൃതി സൗന്ദര്യത്തിന്റെ അനുകരണമല്ല. ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാവാം.?

▪️കലാസൃഷ്ടിക്ക് പ്രേരകമായ അനുഭൂതി പ്രകൃതിയിൽ നിന്ന് ലഭിച്ച താണെങ്കിലും അതിൽ കലാകാരൻ നൂതനമായ ഒരംശം കലർത്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കലാകാരന്റെ ഭാവനയാണിത്. പ്രകൃതിയിലെ എല്ലാ കാഴ്ചകളും സുന്ദരമല്ല. പ്രകൃതിയിലെ കാഴ്ച ചിലപ്പോൾ നമ്മെ ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തേക്കാം. പ്രകൃതിയിലെ ദുഃഖകരവും ഭയപ്പെടുത്തുന്നതും അനുഭവങ്ങൾ പോലും കലയിലൂടെ സുന്ദരമാക്കുന്നു.

3.കലാനിർമ്മാണത്തിലെ വിരോധാഭാസം എന്ത്?.

▪️കല സൗന്ദര്യമാണെന്ന് കരുതുമ്പോഴും എല്ലാ കലയും സന്തോഷം നൽകുന്നതാണ് എന്ന് കരുതാനാവില്ല. കലയുടെ ലക്ഷ്യം മാനസികോല്ലാസം മാത്രമല്ല, ചില അവസരങ്ങളിൽ കല പ്രേക്ഷകന്റെ മനസ്സിനെ അസ്വസ്ഥമോ പ്രക്ഷുബ്ധമോ ആക്കുന്നു. പ്രകൃതി ദുരന്തത്തിന്റെ സുന്ദരമായ ആവിഷ്കാരം പ്രേക്ഷകനിൽ ഭയമോ അറപ്പോ സൃഷ്ടിച്ചേക്കാം. ഇതാണ് കലാനിർമാണത്തിലെ വിരോധാഭാസം.

4.കലക്ക് ചാരിതാർത്ഥ്യം ഉണ്ടാകുന്നതെങ്ങനെ?

▪️എഴുത്തുകാരന്റെ അനുഭൂതി അതേ മട്ടിൽ വായനക്കാരന് ആസ്വദിക്കാൻ കഴിയുമ്പോഴാണ് കലക്ക് ചാരിതാർത്ഥ്യം ഉണ്ടാകുന്നത്.

5.കലാസൗന്ദര്യത്തെ പ്രകൃതി സൗന്ദര്യത്തിൽ നിന്നും വേർതിരിക്കുന്നത് എന്താണ്?

▪️മനുഷ്യന്റെ സർഗപരമായ ചിത്തവൃത്തി.

6.കലാസൃഷ്ടിയിൽ കാണുന്ന സൗന്ദര്യാവിഷ്കരണത്തിന്റെ സവിശേഷത എന്ത്?

ലക്ഷ്യപ്രാപ്തിയെ മുൻനിർത്തിയുള്ള ഉപകരണ സംവിധാനത്തിൽ നിന്നുളവാകുന്നതാണ് കലയിലെ സൗന്ദര്യാവിഷ്കരണം.

7.’ഖനിയിൽ നിന്നും കുഴിച്ചെടുക്കുന്ന ലോഹം പോലെ പ്രകൃതി സൗന്ദര്യം അസംഗതമായ മറ്റു പലതിനോടും കലർന്നു സങ്കീർണമായിട്ടാണ് ആവിർഭവിക്കുകപ്രകൃതി സൗന്ദര്യത്തെ ഖനിയിൽ നിന്നും കുഴിച്ചെടുക്കുന്ന സ്വർണ്ണത്തോട് സാദൃശ്യപ്പെടുത്തിയതിന്റെ ഔചിത്യം എന്ത്?

▪️ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്നത് ലോഹത്തിൻറെ കലർപ്പാണ്. ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്ന സ്വർണ്ണം അതേപോലെതന്നെ ആ ഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറില്ല. അനേകം ശുദ്ധീകരണ പ്രക്രിയയിലൂടെ മാത്രമേ സ്വർണം മൂല്യമുള്ളതായി തീരൂ. അതുപോലെ പ്രകൃതി സൗന്ദര്യത്തിനും ഒട്ടേറെ കലർപ്പുകൾ ഉണ്ട്. ഇത് കലയിലൂടെ മാറ്റപ്പെടുന്നു. പ്രകൃതിയുടെ സുന്ദരഭാവം മാത്രം ആസ്വാദകർക്ക് മുമ്പിൽ ദൃശ്യമാകുന്നു.

8.പ്രകൃതി സൗന്ദര്യം കലാസൃഷ്ടിയാകുമ്പോൾ അതിൽ ഒരു നൂതനാംശം കലരുന്നുണ്ട്. ഏതാണ് ആ നൂതനാംശം?

▪️കലാകാരന്റെ ആസ്വാദനത്തിന്റേതായ ഒരംശമാണ് ഈ നൂതനാംശം

9.പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും തമ്മിലുള്ള വിവേചനത്തിന് നിദാനം എന്ത്?

▪️മനുഷ്യൻ പ്രകൃതിയിൽ നിന്നും വിഭിന്ന നാണ് എന്നുള്ള സങ്കല്പം.

About the Author

Leave a Reply