Contact:-9447974300

അധ്യായം 3 നമ്മുടെ കുടുംബം

1) കുടുംബമെന്നാൽ എന്ത് ?

Ans :  അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.

2) ……………. ആണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം

Ans : കുടുംബം

3)സമൂഹം രൂപംകൊള്ളുന്നത് എങ്ങനെ ?

Ans : ധാരാളം കുടുംബങ്ങൾ ചേരുമ്പോൾ സമുദായവും ധാരാളം സമുദായങ്ങൾ ചേരുമ്പോൾ സമൂഹവും ഉണ്ടാകുന്നു.

4) സമൂഹത്തിൻറെ  അടിസ്ഥാന ഘടകം ………… ആണ്.

Ans : കുടുംബം

5) കുടുംബം രൂപീകരിക്കപ്പെടുന്നത് എങ്ങനെയെല്ലാം  ആണ് ?

Ans :

  • രക്ത ബന്ധത്തിലൂടെ

  • വിവാഹ ബന്ധത്തിലൂടെ

  • ദത്തെടുക്കലിലൂടെ 

6) എന്താണ് അണുകുടുംബം ?

Ans : അച്ഛനും അമ്മയും അവരുടെ കുട്ടികളും അടങ്ങുന്നതാണ് അണുകുടുംബം.

7) എന്താണ് വിസ്തൃത കുടുംബം ?

Ans : അച്ഛനും അമ്മയും മക്കളും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്നതാണ് വിസ്തൃത കുടുംബം .

8) എന്താണ് കൂട്ടുകുടുംബം ?

Ans : മൂന്നോ നാലോ തലമുറകൾ ഒരു വീട്ടിൽ തന്നെ ഒരുമിച്ചു താമസിക്കുന്നത് കൂട്ടുകുടുംബം.

9) കുടുംബാംഗങ്ങളെ ഒന്നിച്ചും നിലനിർത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ് ?

Ans :

  • സ്നേഹം

  • വാത്സല്യം

  • പരസ്പരബഹുമാനം

  • സുരക്ഷിതത്വം

10) കുടുംബത്തിൻറെ സവിശേഷതകൾ എന്തെല്ലാം ?

Ans :

  • കുടുംബം എല്ലാ സമൂഹങ്ങളിലും നിലകൊള്ളുന്നു

  • കുടുംബങ്ങളിലെ അംഗങ്ങൾ തമ്മിൽ ഒരു വൈകാരിക ബന്ധമുണ്ട്.

  • ഒരു വീടിന് ഉൾക്കൊള്ളാൻ കഴിയുന്ന പരിധിയിലുള്ള അംഗങ്ങൾ മാത്രമേ ഒരു കുടുംബത്തിൽ ഉണ്ടാവുകയുള്ളൂ.

  • ഉത്തരവാദിത്തബോധം

11) കുടുംബത്തിൻറെ ധർമങ്ങൾ എന്തെല്ലാം ?
Ans :

  • സുരക്ഷിതത്വ ബോധം ഉറപ്പുവരുത്തുക

  • സ്നേഹവാത്സല്യം

  • അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുക

  • നല്ല പെരുമാറ്റശീലങ്ങൾ വളർത്തിയെടുക്കുക 

About the Author

Leave a Reply