Contact:-9447974300

കേരളപാഠാവലി അനന്തവിഹായസ്സിലേക്ക്

1.ബഹിരാകാശയാത്രയ്ക്ക്‌ തയാറായ യൂറി ഗഗാറിന്‍ സ്റ്റേറ്റ്‌ കമ്മീഷന്‍ ചെയര്‍മാന്റെ മുന്നില്‍ ചെന്ന്‌ അദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട്‌ പറഞ്ഞതെന്ത്‌ ?

“സീനിയര്‍ ലെഫ്റ്റനെന്റ് ഗഗാറിന്‍ ബഹിരാകാശവാഹനമായ വോസ്തോക്കില്‍ ഇതാ
ആദ്യയാത്രയ്ക്ക്‌ തയാറായിരിക്കുന്നു

2.ബഹിരാകാശ വാഹനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ്‌ യൂറി ഗഗാറിന്‍ ലോകത്തെ അഭിസംബോധന ചെയ്തതെങ്ങനെ?

അടുത്തും അകലെയുമുള്ള അറിയുന്നവരും അജ്ഞാതരുമായ സുഹൃത്തുക്കളേ, എല്ലാ നാടുകളിലും
എല്ലാ ഭുഖണ്ഡങ്ങളിലുമുള്ള ജനങ്ങളേ എന്നാണ്‌ അഭിസംബോധന ചെയ്തത്‌ .

3.ബഹിരാകാശവാഹനം ഭൂമിയില്‍നിന്നും അകന്നുകഴിഞ്ഞ്‌ യൂറിഗഗാറി൯ വിവരിക്കുന്ന ആദ്യ കാഴ്ച ഏത്‌ ?

താഴെ വെള്ളിരേഖപോലെ നീണ്ടുകിടക്കുന്ന സൈബീരിയയിലെ മഞ്ഞുറഞ്ഞ മഹാനദികളുടെ ദൃശ്യം.

4.ആകാശത്ത്‌ കാണപ്പെട്ട നക്ഷത്രങ്ങളെ യുറി ഗഗാറിന്‍ വര്‍ണിക്കുന്നതെങ്ങനെ?

ഉഴുതുമറിച്ച വയലില്‍ പുതുതായി മുളച്ച ഗോതമ്പുമണികള്‍ എന്ന്‌.

5.ബഹിരാകാശത്തു നിന്ന്‌ സൂര്യനെ നോക്കുക എളുപ്പമല്ല എന്ന്‌ യൂറി ഗഗാറിന്‍ പറയുന്നതെന്തുകൊണ്ട്‌?

ഭുമിയില്‍ നിന്നു കാണുന്നതിന്റെ നൂറിരട്ടി തീവ്രതയുണ്ട്‌ ബഹിരാകാശത്തെ സൂര്യന്‌.

6 ആദ്യ ബഹിരാകാശ സഞ്ചാരി ആരാണ്? 
 
 യൂറി ഗഗാറിൻ
 
7. അർത്ഥം കണ്ടെത്തുക
 
അജ്ഞാതം  – അറിയാത്തത്
അനന്തം      –  അവസാനമില്ലാത്തത് 
അസുലഭം    –  അപൂർവ്വമായ
വിഹായസ്സ്  – ആകാശം
ഗർജ്ജനം    – അലർച്ച
ഏകാന്തത ബോധം  – ഒറ്റയ്ക്കാണെന്ന ബോധം

About the Author

Leave a Reply