Contact:-9447974300

യൂണിറ്റ് 1 എഴുത്തകം

കണ്ണാടി കാൺമോളവും

                   എഴുത്തച്ഛൻ .

പഠന പ്രവർത്തനങ്ങൾ

1. ദുഷ്യന്തൻ ശകുന്തളയെ എന്തെല്ലാം പറഞ്ഞാണ് ആക്ഷേപിച്ചത്. ?

* അഹന്തയുടെ മൂർത്തീഭാവം

* വഴിപിഴച്ച സ്വഭാവമുള്ളവൾ

* സ്വർണ വസ്ത്രാദികളിൽ അഭിരമിക്കുന്നവൾ

* വളർത്തുദോഷമുള്ളവൾ (അന്യനാൽ വളർത്തപ്പെട്ടവൾ )

2. ‘ചിന്താവിഷ്ടയായ സീത’യിലെ സീതയും ‘കണ്ണാടി കാൺമോളവും’ എന്നതിലെ ശകുന്തളയും – താരതമ്യം

* പുരുഷാധിപത്യ പ്രവണതകളെ എതിർക്കുന്നു

 * പുരുഷൻ്റെ കളിപ്പാവയല്ല സ്ത്രീ എന്ന സ്വാതന്ത്യ പ്രഖ്യാപനമുണ്ട്

* സ്വയം വിമർശനത്തിന് വിധേയരാവാതെ അന്യരെ വിമർശിക്കുക മാത്രം ചെയ്യുന്ന പുരുഷ ശീലങ്ങളോടുള്ള കലഹം ശകുന്തള പ്രകടിപ്പിക്കുന്നു.

* രണ്ടു കഥാപാത്രങ്ങളുടേയും പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

* രണ്ടു പേർക്കും ആശ്രമ പശ്ചാത്തല മുണ്ട് (വാല്മീകി ആശ്രമവും കണ്വാശ്രമവും )

3.എഴുത്തച്ഛൻ്റെ കാവ്യഭാഷ

         ആധുനിക മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛൻ .ഇന്നു നാം സംസാരിക്കുന്ന ഭാഷയും എഴുത്തച്ഛൻ്റെ കാവ്യ ഭാഷയും തമ്മിൽ അന്തരം വളരെ കുറവാണ്. നിത്യജീവിത സാഹചര്യങ്ങളിൽ നിന്നും നാട്ടു സംസ്ക്കാര ഇടങ്ങളിൽ നിന്നും രൂപപ്പെട്ട പദങ്ങളെ കാ വ്യഭാഷയിൽ പ്രയോജനപ്പെടുത്തുന്നത് എഴുത്തച്ഛൻ്റെ രചനാ സവിശേഷതയാണ്. ഉദാ: കേട്ടു കേളി, കടുകിന്മണി ,ഉവന്നു ,തമ്മുടെ (പ്രാചീനപദങ്ങൾ ) .

        ‘പരഭൃത’ എന്ന പദം ഉണർത്തുന്ന അർത്ഥം ശ്രദ്ധേയമാണ്. ശകുന്തളയെ കാക്കക്കൂട്ടിൽ മുട്ടയിടുന്ന കുയിലിനോട് ഉപമിക്കുന്നു .അച്ഛനമ്മമാരുടെ പരിചരണത്തിൽ വളരാത്തതിനാൽ വളർത്തുദോഷമുള്ളവൾ എന്ന നിന്ദാ സൂചനയിലേക്കെത്തിക്കാൻ ഈ പദത്തിന് കഴിയുന്നുണ്ട്.

       ദുർജന സ്വഭാവത്തെ മദയാനയോട് സാമ്യപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.   അന്യരെ കുറ്റപ്പെടുത്തുമ്പോൾ ദുർജനങ്ങൾക്ക് ലഭിക്കുന്ന സന്തോഷത്തിന് സമാനമാണ് മദയാനയുടെ പാംസു സ്നാനം .ഇതിലൂടെ ലോകതത്ത്വത്തെ സൂക്ഷ്മമായി ആവിഷ്ക്കരിക്കാൻ എഴുത്തച്ഛൻ്റെ കാവ്യ ഭാഷയ്ക്ക് സാധിക്കുന്നു.

          ധാത്രീശൻ, ഭവാൻ തുടങ്ങിയ സ്തുതി വാക്കുകൾ പരിഹാസപൂർവം പ്രയോഗിച്ചു കൊണ്ട് തൻ്റെ മുന്നിൽ ദുഷ്യന്തൻ എത്ര നിസ്സാരനാണെന്ന് വ്യക്തമാക്കുകയാണ് ശകുന്തള .എഴുത്തച്ഛൻ്റെ പദൗചിത്യമാണ് ഇവിടെ പ്രകടമാകുന്നത്.( സന്ദർഭത്തിനനുസരിച്ച് ഉചിതമായ പദങ്ങൾ പ്രയോഗിക്കാനുള്ള കഴിവ് .)

About the Author

Leave a Reply