1. അജന്ത ഗുഹയിൽ ലേഖകൻ കണ്ട അത്യപൂർവ്വമായ കാഴ്ച ഏത്?
ഉ: ബുദ്ധ വിഗ്രഹത്തിൽ സൂര്യപ്രകാശം തട്ടുമ്പോൾ വിടരുന്ന പുഞ്ചിരിയാണ് ലേഖകൻ കണ്ട അത്യപൂർവ്വമായ കാഴ്ച
2. സിംല സഹോദരന് നൽകാനായി വെള്ളാരം കല്ലുകൾ ശേഖരിച്ചതെവിടെ നി ന്ന്?
ഉ: അളകനന്ദയിൽ നിന്ന്
3. അജന്ത ഗുഹ സന്ദർശനവേളയിൽ കവി ആർ രാമചന്ദ്രൻ്റെ സഹയാത്രികൻ ആരായിരുന്നു?
ഉ: തായാട്ട് ശങ്കരൻ
4. അളകനന്ദയിലെ വെള്ളാരം കല്ലുകൾ എന്ന പാഠഭാഗം രാജൻ കാക്കനാടൻ്റെ ഏതു യാത്രാ വിവരണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്?
ഉ: ഹിമവാൻ്റെ മുകൾത്തട്ടിൽ
5. അളകനന്ദയുടെ ഇങ്ങേ കരയിലുള്ള വിസ്താരമുള്ള സമതലത്തിലെ ഓറഞ്ച് തോട്ടങ്ങൾ ആരുടെ ഉടമസ്ഥതയിലുള്ളതാണ്?
ഉ: മോഹൻലാൽ ഗൗർ
6. കവി ആർ രാമചന്ദ്രൻ്റെ ജന്മസ്ഥലം എവിടെയാണ്?
ഉ: തൃശ്ശൂർ
7 . തിരിഞ്ഞു നടക്കുമ്പോൾ നിമിഷങ്ങൾക്ക് മുമ്പ് നക്ഷത്രം പോലെ ജ്വലിച്ചു നിന്ന കണ്ണുകൾ ചുവന്നു കലങ്ങുന്നതു ഞാൻ കണ്ടു. ആരുടെ കണ്ണുകളാണ് ചുവന്നു കലങ്ങിയത്?
ഉ: സിംലയുടെ
8. ദില്ലിയിലേക്ക് പോയ മകൻ ആർക്കാണ് കത്ത് എഴുതിയത്?
ഉ: അച്ഛന്
9. അജന്തഗുഹയിലെ ഗുഹകളുടെ എണ്ണം എത്ര?
ഉ: 26 ഗുഹകൾ
10. അജന്ത ഗുഹ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉ: മഹാരാഷ്ട്രയിൽ