Contact:-9447974300

യൂണിറ്റ് 1 വൃക്ഷത്തെ സ്നേഹിച്ച ബാലൻ

1. വല്യച്ഛൻ എന്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത് ?

* ഇലവ് മരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്യാം എന്ന് വല്യച്ഛൻ പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്.

2. രവീന്ദ്രനാഥ ടാഗോറിനു നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് ?

* ഗീതാഞ്ജലി.

3. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻആരുടെ കൃതിയാണ് ?

* രവീന്ദ്രനാഥ ടാഗോർ

4. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻഎന്ന കഥയിൽ ബാലചന്ദ്രൻ ആർക്കാണ് കത്തെഴുതിയത് ?

* വല്യമ്മയ്ക്ക്

5. സിംലയിൽ നിന്നയച്ച കത്തിൽ ബാലചന്ദ്രൻ വല്യമ്മയോട് എന്താണ് പറഞ്ഞിട്ടുള്ളത് ?

* ഇലവുമരത്തിന്റെ ഫോട്ടോ അയക്കണം

6. നമ്മുടെ ദേശീയ ഗാനമായ ജനഗണമനരചിച്ചതാര് ?

* രവീന്ദ്രനാഥ ടാഗോർ

7. പദപരിചയം

* ഇലവുമരം പഞ്ഞിമരം

* ബിലാത്തി ഇംഗ്ലണ്ട്

* വാത്സല്യം അനുകമ്പ

* പ്രാരംഭം ആരംഭം

* ഉന്മാദം അമിതമായ സന്തോഷം

8. രവീന്ദ്രനാഥ ടാഗോറിന്റെ മാതാപിതാക്കൾ ആരെല്ലാം ?

* ദേവേന്ദ്രനാഥ ടാഗോർ, ശാരദാ ദേവി

9. വല്യച്ഛൻ ഇലവുമരം മുറിക്കാൻ തീരുമാനമെടുത്തതെന്തുകൊണ്ട് ?

* ഇലവുമരം വളർന്നു വലുതായി. അതിന്റെ കായ്കൾ വിളഞ്ഞുപൊട്ടി നാലുചുറ്റും പറന്നു. എല്ലാവർക്കും അത് ഉപദ്രവമായി തീർന്നു.

10. ‘വൃക്ഷത്തെ സ്നേഹിച്ച ബാലൻഎന്ന കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം ?

* വല്യച്ഛൻ, വല്യമ്മ, ബാലചന്ദ്രൻ, മരംവെട്ടുകാർ, ഇലവുമരം, ബാലചന്ദ്രന്റെ അച്ഛൻ

About the Author

Leave a Reply