Contact:-9447974300

Unit-2 സമാന്തരവരകൾ

1. ഒരേ അകലം പാലിക്കുന്ന ഒരിക്കലും കൂട്ടി മുട്ടാത്ത വരകൾക്ക് പറയുന്ന പേരെന്ത്?

: സമാന്തരവരകൾ

2. ഒരു രേഖീയ ജോഡിയിലെ കോണുകളുടെ തുക എത്ര?

ഉ: 180 ഡിഗ്രി

3. ഒരു വരയെ മറ്റൊരു വര മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന കോണുകളുടെ തുക എത്ര?

ഉ: 360 ഡിഗ്രി

4. രണ്ടു സമാന്തരവരകളെ മറ്റൊരു വര മുറിച്ചു കടക്കുമ്പോൾ ഒരേ സ്ഥാനങ്ങളിൽ വരുന്ന കോണുകളുടെ പേര്?

ഉ: സമാനകോണുകൾ

5. രണ്ടു സമാന്തരവരകളെ മറ്റൊരു വര മുറിച്ചു കടക്കുമ്പോൾ വിപരീത സ്ഥാനങ്ങളിൽ ഉണ്ടാകുന്ന കോണുകളുടെ പേര്?

ഉ: മറുകോണുകൾ

6. ഓരോ ജോഡി സമാനകോണുകളുടെയും മറുകോണുകളുടെയും പ്രത്യേകത എന്ത്?

ഉ: തുല്യമായിരിക്കും

7. ഒരു ത്രികോണത്തിന്റെ മൂന്നു കോണുകളുടെയും തുക എത്ര? 

ഉ: 180 ഡിഗ്രി

8. ഒരു ജോഡി ആന്തര സഹകോണുകളുടെ തുക എത്ര?

ഉ: 180 ഡിഗ്രി

9. ഒരു സമാന്തരികത്തിന്റെ നാലു കോണുകളുടെയും തുക എത്ര? 

ഉ: 360 ഡിഗ്രി

10. ഗണിത ശാസ്ത്ര പഠനത്തിന് സഹായിക്കുന്ന സോഫ്റ്റ് വെയറിന്റെ പേര്?

ഉ: ജിയോജിബ

About the Author

Leave a Reply