Contact:-9447974300

ക്ലാസ്സ് 7 മലയാളം കേരളപാഠാവലി പാഠം 3 കൈയെത്താ ദൂരത്ത് | 1.’ആത്മകഥയ്ക്കൊരാമുഖം ‘ ഏതു സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?”

ഉ.ആത്മകഥ.

2.അത്ഭുതത്തിൻ്റെ പരിവേഷമൊന്നും ചുറ്റിലുമില്ല.വെറും യാദൃച്ഛികമായസന്ദർശനം. ആരെ സന്ദർശിച്ചതിനെക്കുറിച്ചാണ് ലളിതാംബിക അന്തർജനം ഇവിടെ പറയുന്നത്?

ഉ :ശ്രീ നാരായണഗുരുവിനെ

3 .’ആത്മകഥ ‘എന്നാൽ എന്ത്?

ഉ: ഒരാളുടെ ജീവിതകഥഅയാൾ തന്നെ എഴുതുന്നതാണ് ആത്മകഥ

4. ‘കൂടെപ്പറക്കാൻ പഠിക്കണം’ എന്ന് ഗുരുദേവൻകുട്ടിയോട് പറഞ്ഞു. ആരാണ് ആ കുട്ടി? ഉ. ലളിതാംബിക അന്തർജനം

5.” മതി മതി, ഞാൻ ഈശ്വരനല്ല കുട്ടീ. എനിക്കു ഭക്ഷണം വേണം” എന്ന് പറഞ്ഞത് ആരാണ്?

ഉ: മഹാത്മാഗാന്ധി

6. “അച്ഛന് എവിടെച്ചെന്നാലും സുഹൃത്തുക്കളുണ്ടായിരുന്നു. എന്തായിരുന്നു കാരണം?

ഉ: അദ്ദേഹം ജാതി മത ഭേദം വക വച്ചിരുന്നില്ല.

” 7 .’നല്ല കാറ്റ് നല്ല സുഖം” എന്ന ഗുരുദേവൻ്റെ വാക്കുകളോട് ലളിതാംബിക അന്തർജനത്തിൻ്റെ അച്ഛൻ്റെ പ്രതികരണം?

ഉ :നല്ലയാളുകൾ എവിടെച്ചെന്നാലും അവിടം നന്നാവുമല്ലോ.

8. ‘ദിവ്യ മംഗള വാണികൾ ‘ എന്ന് പറഞ്ഞിരിക്കുന്നത് ആരുടെ വാക്കുകളെക്കുറിച്ചാണ് ?

ഉ:.സ്വാമി ശിവാനന്ദ സരസ്വതിയുടെ 9.മടക്കയാത്രയക്ക് സമയമായപ്പോൾ ഗുരുദേവൻ അരികിൽ വിളിച്ച് ലളിതാംബികയോട് ചോദിച്ചതെന്ത്?

ഉ :”പച്ചക്കിളിയെ കിട്ടിയോ?”

10. ‘ചിറകുണ്ടാകണം. അതാണ് മിടുക്ക് ‘എന്ന ഉപദേശത്തിൻ്റെ അർഥം എന്താവാം?

ഉ: അറിവാണ് ചിറകുകൾ.അറിവിൻ്റെ ചിറകിലേറിയാൽ എവിടെയും നമുക്ക് പറന്നെത്താൻ കഴിയും. കീഴടക്കാൻ സാധിക്കാത്തതായി അപ്പോൾ ഒന്നുമുണ്ടാകില്ല.

About the Author

Leave a Reply