Contact:-9447974300

പാഠം 1 കോണുകൾ

1 ) രണ്ടു നേർ രേഖകൾ ഒരു പൊതു ബിന്ദുവിൽ കൂടിച്ചേർന്നുണ്ടാകുന്നതാണ് …. 

a ) രശ്മി b ) രേഖ c ) കോൺ d) രേഖാഖണ്ഡം 

2 ) 90°യിലുള്ള കോൺ… 

a ) മട്ട കോൺ  b ) നേർ രേഖാ കോൺ c ) പൂജ്യം ഡിഗ്രി കോൺ d ) ബൃഹത് കോൺ 

3 )  ഒരു സൈക്കിളിൻറെ ചക്രത്തിന് 36 കമ്പികളുണ്ട് അതിനുള്ളിൽ. അടുത്തടുത്ത ഒരു ജോഡി കമ്പികൾ രൂപീകരിക്കുന്ന കോണളവ് എത്ര ? 

a ) 150  b) 10° c) 20 d) 12° 

4 )  അഞ്ച് വശങ്ങളുള്ള ഒരു സമ ബഹുഭുജത്തിൻറെ പേര് എഴുതുക 

a ) പഞ്ചഭുജം b) ഷഡ്ഭുജം c) അഷ്ടഭുജം d) ചതുരം 

5 ) ഒരു വൃത്തത്തിലെ ആകെ കോണളവ് എത്ര? 

a  ) 0°  b) 180° c) 360° d) 90°

 

6 ) ഒരു കോൺമാപിനി ( പാടാക്ടർ ) യിലെ ഓരോ വരയുടെയും നേരെ കാണുന്ന രണ്ടു സംഖ്യകളുടെ തുക എത്ര? 

a ) 180° b) 270° c) 200° d) 360° 

7 ) ഒരു വൃത്തത്തെ 5 സമഭാഗങ്ങളാക്കിയാൽ വരുന്ന കേന്ദ്ര കോണിൻറെ അളവ് എത്ര? 

a ) 60°  b) 30°  c) 72°  d) 90° 

8 ) ഒരു സെറ്റ്സ് ക്വയറിലെ ഒരു കോൺ 60 ° ആയാൽ അതിലെ ഏറ്റവും ചെറിയ കോൺ എത്ര ഡിഗ്രി ആണ്? 

a ) 45°  b) 90°  c) 30° d) 60° 

9 )  ക്ലോക്കിൽ 5 മണി ആകുമ്പോൾ അതിൻറെ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുണ്ടാകുന്ന കോണളവ് എത്ര ഡിഗ്രി ആയിരിക്കും? 

a) 120° b) 50° c) 180° d) 150° 

10 ) 90 ഡിഗ്രി യിൽ കൂടുതലായ ഒരു കോണിന് പറയുന്ന പേരെന്ത്? 

a ) ന്യൂന കോൺ b ) മട്ട കോൺ c) ബൃഹത് കോൺ d) പൂജ്യം ഡിഗ്രി കോൺ 

About the Author

Leave a Reply