1 ) രണ്ടു നേർ രേഖകൾ ഒരു പൊതു ബിന്ദുവിൽ കൂടിച്ചേർന്നുണ്ടാകുന്നതാണ് ….
a ) രശ്മി b ) രേഖ c ) കോൺ d) രേഖാഖണ്ഡം
2 ) 90°യിലുള്ള കോൺ…
a ) മട്ട കോൺ b ) നേർ രേഖാ കോൺ c ) പൂജ്യം ഡിഗ്രി കോൺ d ) ബൃഹത് കോൺ
3 ) ഒരു സൈക്കിളിൻറെ ചക്രത്തിന് 36 കമ്പികളുണ്ട് അതിനുള്ളിൽ. അടുത്തടുത്ത ഒരു ജോഡി കമ്പികൾ രൂപീകരിക്കുന്ന കോണളവ് എത്ര ?
a ) 150 b) 10° c) 20 d) 12°
4 ) അഞ്ച് വശങ്ങളുള്ള ഒരു സമ ബഹുഭുജത്തിൻറെ പേര് എഴുതുക
a ) പഞ്ചഭുജം b) ഷഡ്ഭുജം c) അഷ്ടഭുജം d) ചതുരം
5 ) ഒരു വൃത്തത്തിലെ ആകെ കോണളവ് എത്ര?
a ) 0° b) 180° c) 360° d) 90°
6 ) ഒരു കോൺമാപിനി ( പാടാക്ടർ ) യിലെ ഓരോ വരയുടെയും നേരെ കാണുന്ന രണ്ടു സംഖ്യകളുടെ തുക എത്ര?
a ) 180° b) 270° c) 200° d) 360°
7 ) ഒരു വൃത്തത്തെ 5 സമഭാഗങ്ങളാക്കിയാൽ വരുന്ന കേന്ദ്ര കോണിൻറെ അളവ് എത്ര?
a ) 60° b) 30° c) 72° d) 90°
8 ) ഒരു സെറ്റ്സ് ക്വയറിലെ ഒരു കോൺ 60 ° ആയാൽ അതിലെ ഏറ്റവും ചെറിയ കോൺ എത്ര ഡിഗ്രി ആണ്?
a ) 45° b) 90° c) 30° d) 60°
9 ) ക്ലോക്കിൽ 5 മണി ആകുമ്പോൾ അതിൻറെ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുണ്ടാകുന്ന കോണളവ് എത്ര ഡിഗ്രി ആയിരിക്കും?
a) 120° b) 50° c) 180° d) 150°
10 ) 90 ഡിഗ്രി യിൽ കൂടുതലായ ഒരു കോണിന് പറയുന്ന പേരെന്ത്?
a ) ന്യൂന കോൺ b ) മട്ട കോൺ c) ബൃഹത് കോൺ d) പൂജ്യം ഡിഗ്രി കോൺ
Social Share