0 Comment
അദ്ധ്യായം – 2 കല്ലിൽ നിന്ന് ലോഹത്തിലേക്ക്
-
ആദിമ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തുവായിരുന്നു …………..
ഉ : ശില
-
ആദിമമനുഷ്യൻ കല്ലു കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉ : ശിലായുഗം
-
ശിലായുഗത്തെ എത്രയായി തിരിച്ചിരിക്കുന്നു ?ഏതെല്ലാം ?
ഉ : രണ്ടായി തിരിച്ചിരിക്കുന്നു. പ്രാചീനശിലായുഗം, നവീനശിലായുഗം.
-
ആദ്യകാല മനുഷ്യൻ എവിടെയാണ് താമസിച്ചിരുന്നത് ?
ഉ : ഗുഹകളിൽ
-
പ്രാചീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?
ഉ : പഴയ ശിലായുഗം
-
നവീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?
ഉ : പുതിയ ശിലായുഗം
-
പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ ഏറ്റവും പ്രധാന കണ്ടുപിടുത്തം ?
ഉ : തീയുടെ കണ്ടുപിടുത്തം
-
പ്രാചീന ശിലായുഗ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?
ഉ : പരുക്കൻ കല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ.
-
നവീന ശിലായുഗത്തിലെ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?
ഉ : മൂർച്ചയുള്ളതും മിനുസമുള്ളതും ആയ ഉപകരണങ്ങൾ
-
മനുഷ്യർ സ്ഥിര താമസം ആരംഭിച്ചത് ഏത് കാലഘട്ടത്തിലാണ് ?
ഉ : നവീനശിലായുഗം
-
കല്ലുകൊണ്ടും ചെമ്പ് കൊണ്ടും ഉള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉ : താമ്രശിലായുഗം
-
മെസ്സോപ്പോട്ടോമിയൻ സംസ്ക്കാരം നിലനിന്നിരുന്നത് ഏത് നദീ തടത്തടങ്ങളിലാണ് ?
ഉ : യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിൽ
-
മെസപ്പൊട്ടോമിയൻ എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?
ഉ : രണ്ടു നദികൾക്കിടയിലുള്ള പ്രദേശം
-
മെസപ്പൊട്ടോമിയ ഇന്നത്തെ ഏത് രാജ്യത്തിലാണ് ?
ഉ : ഇറാക്ക്
-
മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉ : സിഗുറാത്തുകൾ
-
മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ലിപി ഏത് പേരിലറിയപ്പെടുന്നു ?
ഉ : ക്യൂണിഫോം ലിപി
-
എന്താണ് സിഗുറാത്തുകൾ ?
ഉ : സിഗുറാത്തുകൾ ദേവാലയ സമുച്ഛയങ്ങൾ ആണ് .
-
ഈജിപ്ഷ്യൻ സംസ്കാരം വളർന്നു വന്നത് ഏതു നദീ തടത്തിൽ ആണ് ?
ഉ : നൈൽ നദീതടത്തിൽ.
-
പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന ലിപി ഏത് പേരിലറിയപ്പെടുന്നു ?
ഉ : ഹൈറോഗ്ലിഫിക്സ് ലിപി
-
ഈജിപ്ഷ്യൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉ : പിരമിഡുകൾ
-
നൈലിൻറെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഉ : ഈജിപ്ത്
-
പിരമിഡുകളിൽ ഏറ്റവും വലുത് ഏത്?
ഉ : ഗിസയിലെ പിരമിഡുകൾ ( കുഫു രാജാവാണ് ഇത് നിർമ്മിച്ചത് ).
-
ചൈനീസ് സംസ്കാരം നിലനിന്നിരുന്നത് ഏത് നദീതടത്തിൽ ആണ് ?
ഉ : ഹൊയാങ് -ഹോ നദീതടത്തിൽ
-
സിന്ധു നദീതടത്തിൽ രൂപംകൊണ്ട സംസ്കാരം ഏത് ?
ഉ : ഹാരപ്പൻ സംസ്ക്കാരം
-
ഹാരപ്പൻ സംസ്കാരത്തിൻറെ ഏറവും പ്രധാന സവിശേഷത എന്ത് ?
ഉ : നഗരാസൂത്രണം
-
ഹാരപ്പൻ സംസ്കാരത്തിൻറെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ടവ ഏത് ?
ഉ : മഹാ സ്നാന ഘട്ടം
-
ഇന്ത്യയിലെ ആദ്യത്തെ സംസ്കാരം ഏത് ?