Contact:-9447974300

അദ്ധ്യായം – 2 കല്ലിൽ നിന്ന് ലോഹത്തിലേക്ക്

  1. ആദിമ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തുവായിരുന്നു …………..

ഉ :  ശില

  1. ആദിമമനുഷ്യൻ കല്ലു കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ :  ശിലായുഗം

  1. ശിലായുഗത്തെ എത്രയായി തിരിച്ചിരിക്കുന്നു ?ഏതെല്ലാം ?

ഉ :  രണ്ടായി തിരിച്ചിരിക്കുന്നു.  പ്രാചീനശിലായുഗം, നവീനശിലായുഗം.

  1. ആദ്യകാല മനുഷ്യൻ എവിടെയാണ് താമസിച്ചിരുന്നത്  ?

ഉ :  ഗുഹകളിൽ

  1. പ്രാചീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?

ഉ :  പഴയ ശിലായുഗം

  1. നവീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?

ഉ :    പുതിയ ശിലായുഗം

  1. പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ ഏറ്റവും പ്രധാന കണ്ടുപിടുത്തം ?

ഉ :  തീയുടെ കണ്ടുപിടുത്തം

  1. പ്രാചീന ശിലായുഗ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?

ഉ :  പരുക്കൻ കല്ലുകൾ കൊണ്ടുള്ള         ഉപകരണങ്ങൾ.

  1. നവീന ശിലായുഗത്തിലെ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?

ഉ :   മൂർച്ചയുള്ളതും മിനുസമുള്ളതും ആയ ഉപകരണങ്ങൾ

  1. മനുഷ്യർ സ്ഥിര താമസം ആരംഭിച്ചത് ഏത് കാലഘട്ടത്തിലാണ്  ?

ഉ :  നവീനശിലായുഗം

  1. കല്ലുകൊണ്ടും ചെമ്പ് കൊണ്ടും ഉള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ :  താമ്രശിലായുഗം

  1. മെസ്സോപ്പോട്ടോമിയൻ സംസ്ക്കാരം നിലനിന്നിരുന്നത് ഏത് നദീ തടത്തടങ്ങളിലാണ് ?

ഉ :   യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിൽ

  1. മെസപ്പൊട്ടോമിയൻ എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?

 ഉ :  രണ്ടു നദികൾക്കിടയിലുള്ള പ്രദേശം

  1. മെസപ്പൊട്ടോമിയ ഇന്നത്തെ ഏത് രാജ്യത്തിലാണ് ?

ഉ :   ഇറാക്ക്

  1. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ :  സിഗുറാത്തുകൾ

  1. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ലിപി ഏത് പേരിലറിയപ്പെടുന്നു ?

ഉ :  ക്യൂണിഫോം ലിപി

  1. എന്താണ് സിഗുറാത്തുകൾ ?

ഉ :  സിഗുറാത്തുകൾ ദേവാലയ സമുച്ഛയങ്ങൾ ആണ് .

  1. ഈജിപ്ഷ്യൻ സംസ്കാരം വളർന്നു വന്നത് ഏതു നദീ തടത്തിൽ ആണ് ?

ഉ :   നൈൽ നദീതടത്തിൽ.

  1. പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന ലിപി ഏത് പേരിലറിയപ്പെടുന്നു ?

ഉ :  ഹൈറോഗ്ലിഫിക്സ്  ലിപി

  1. ഈജിപ്ഷ്യൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ :  പിരമിഡുകൾ

  1. നൈലിൻറെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?

ഉ :  ഈജിപ്ത്

  1. പിരമിഡുകളിൽ ഏറ്റവും വലുത് ഏത്?

ഉ :  ഗിസയിലെ പിരമിഡുകൾ ( കുഫു രാജാവാണ് ഇത് നിർമ്മിച്ചത് ).

  1. ചൈനീസ് സംസ്കാരം നിലനിന്നിരുന്നത് ഏത് നദീതടത്തിൽ ആണ് ?

ഉ :   ഹൊയാങ് -ഹോ നദീതടത്തിൽ

  1. സിന്ധു നദീതടത്തിൽ രൂപംകൊണ്ട സംസ്കാരം ഏത് ?

ഉ :  ഹാരപ്പൻ സംസ്ക്കാരം

  1. ഹാരപ്പൻ സംസ്കാരത്തിൻറെ ഏറവും പ്രധാന  സവിശേഷത എന്ത് ?

ഉ :  നഗരാസൂത്രണം

  1. ഹാരപ്പൻ സംസ്കാരത്തിൻറെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ടവ ഏത് ?

ഉ :  മഹാ സ്നാന ഘട്ടം

  1. ഇന്ത്യയിലെ ആദ്യത്തെ സംസ്കാരം ഏത് ?

ഉ :  ഹാരപ്പൻ സംസ്കാരം

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

About the Author

Leave a Reply