Contact:-9447974300

അദ്ധ്യായം- 2 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്

1. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ വിദേശികൾ ആരെല്ലാം ?

ഉ :   പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ.

  1. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശികൾ ?

ഉ :  പോർച്ചുഗീസുകാർ

  1. പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിൽ വന്നത് എന്ന് ? എവിടെ ?

ഉ :  1498 , കോഴിക്കോടുള്ള കാപ്പാട്.

  1. ആദ്യമായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസുകാരൻ ?

ഉ :  വാസ്കോഡഗാമ

  1. വാസ്കോഡഗാമയെ തുടർന്ന് ഇന്ത്യയിലേക്ക് വാണിജ്യത്തിന് ആയി വന്ന പോർച്ചുഗീസുകാർ ആരെല്ലാം ?

ഉ :  അൽമേഡ,  അൽബുക്കർക്ക്

  1. പോർച്ചുഗീസുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?

ഉ :  ഗോവ, ദാമൻ, ദിയു.

  1. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച രണ്ട് പ്രധാന കോട്ടകൾ ഏതെല്ലാം ? എവിടെ?

ഉ :   തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ട, കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട.

  1. പോർച്ചുഗീസുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

ഉ :   പറങ്കികൾ

  1. പോർച്ചുഗീസുകാർ ഇന്ത്യയിൽ   എത്തിച്ച കാർഷിക വിളകൾ ഏതെല്ലാം ?

ഉ :  പൈനാപ്പിൾ, പേരക്ക, പപ്പായ, വറ്റൽമുളക്, കശുവണ്ടി.

  1. ഡച്ചുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

ഉ :   ലന്തക്കാർ

  1. ഇംഗ്ലീഷുകാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാ।പിച്ചത് എന്ന് ?എവിടെ ?

     എന്തിനുവേണ്ടി ?

ഉ :  1600 ൽ ,ലണ്ടനിൽ, ഇന്ത്യ  ചൈന തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്താൻ വേണ്ടി.

  1. ഇംഗ്ലീഷുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?

ഉ :  സൂറത്ത്, മദ്രാസ്, ചെന്നൈ, കൽക്കത്ത ( കൊൽക്കത്ത), ബോംബെ (മുംബൈ).

  1. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് എന്ന് ?

ഉ :  1664 ൽ

  1. ഫ്രഞ്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?

ഉ :  പോണ്ടിച്ചേരി, മാഹി, കാരക്കൽ.

  1. യൂറോപ്യന്മാരുടെ കച്ചവട കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്ന പൊതുവായ സവിശേഷത എന്തായിരുന്നു ?

ഉ :   എല്ലാ കച്ചവട കേന്ദ്രങ്ങളും കടല്ത്തീരങ്ങള് ചേർന്നതായിരുന്നു.

  1. പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധം ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ :  കർണാട്ടിക് യുദ്ധങ്ങൾ

  1. ഇന്ത്യയിൽ അച്ചടിയന്ത്രം പ്രചരിപ്പിച്ചതും ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചതും ആര് ?

ഉ :  പോർച്ചുഗീസുകാർ

  1. മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകൾ നേതൃത്വം കൊടുത്തത് ആര് ?

ഉ :   കുഞ്ഞാലി മരക്കാർമാർ

  1. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്  ?

ഉ :   കുഞ്ഞാലി മരക്കാർമാർ

  1. ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം?

ഉ :  കൊച്ചി,  കൊല്ലം

  1. നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെ പറ്റി പരാമർശിക്കുന്ന പുസ്തകത്തിൻറെ പേര്? ഇത് തയ്യാറാക്കിയത് ആര് ?

ഉ :   ഹോർത്തൂസ് മലബാറിക്കസ് , ഡച്ചുകാരനായ  വാൻ റീഡ്

  1. ഡച്ചുകാരനായ വാൻ റീഡ് ആരുടെ സഹായത്തോടെയാണ് ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ?

ഉ :  ഇട്ടി അച്യുതൻ വൈദ്യരുടെ

  1. കച്ചവടം സംബന്ധിച്ച തർക്കങ്ങളുടെ ഫലമായി ഡച്ചുകാർ യുദ്ധം നടത്തിയ തിരുവിതാംകൂർ രാജാവ് ?

ഉ :  മാർത്താണ്ഡവർമ്മ

  1. മാർത്താണ്ഡവർമ്മയും ആയി ഡച്ചുകാർ യുദ്ധം നടത്തിയത് എന്ന് ? എവിടെ വെച്ച് ?

ഉ :  1741  കുളച്ചലിൽ വച്ച് (കുളച്ചൽ യുദ്ധം)

  1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി ഇംഗ്ലീഷുകാർ കീഴടക്കിയ പ്രദേശം ?

ഉ :  ബംഗാൾ

  1. ബംഗാളിൽ അധികാരം നേടാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രേരിപ്പിച്ചത് എന്തെല്ലാമായിരുന്നു ?

ഉ :   കാർഷിക സമൃദ്ധി,  കച്ചവട സൗകര്യങ്ങൾ

  1. ഏതെല്ലാം യുദ്ധങ്ങളിലൂടെ ഇംഗ്ലീഷുകാർ ബംഗാൾ കീഴടക്കിയത് ?

ഉ :  1757- പ്ലാസി യുദ്ധം,  1764 -ബക്സാർ യുദ്ധം

  1. ബ്രിട്ടീഷുകാർക്കെതിരെ മൈസൂരിൽ ധീരമായി പോരാടിയ ശക്തനായ ഭരണാധികാരി ?

ഉ :  ടിപ്പുസുൽത്താൻ

  1. ബ്രിട്ടീഷുകാർ മൈസൂർ പിടിച്ചെടുക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം ?

ഉ : ബ്രിട്ടീഷുകാരുടെ മലബാറിലെ കച്ചവടത്തിന് തടസ്സം നിന്നു, ടിപ്പുസുൽത്താൻ         ഡച്ചുകാരുമായി ഉണ്ടായ സൗഹൃദം.

  1. മൈസൂർ യുദ്ധങ്ങളിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ ?

ഉ :   മലബാർ, കൂർഗ്

  1. സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ  ഭരണാധികാരി ?

ഉ :  വെല്ലസ്ലി പ്രഭു

  1. ദത്താവകാശ നിരോധന നിയമം നടപ്പാക്കിയ ഭരണാധികാരി ?

ഉ :  ഡൽഹൗസി പ്രഭു

  1. സൈനികസഹായവ്യവസ്ഥയിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം  ?

ഉ :  ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ

  1. ദത്താവകാശ നിരോധന നിയമത്തിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം ?

ഉ :  ഉദയ്പൂർ,  ജാൻസി,  നാഗ്പൂർ,  സാമ്പൽപൂർ, സത്താറ

  1. ഇംഗ്ലീഷുകാർ മറാത്ത കീഴടക്കാനുള്ള കാരണമെന്ത് ?

ഉ :  മറാത്തികൾ ബ്രിട്ടീഷുകാരുടെ പരുത്തി കച്ചവടത്തിന് തടസ്സം ആയതുകൊണ്ട്.

About the Author

Leave a Reply