0 Comment
അദ്ധ്യായം- 2 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
1. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ വിദേശികൾ ആരെല്ലാം ?
ഉ : പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ.
-
കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശികൾ ?
ഉ : പോർച്ചുഗീസുകാർ
-
പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിൽ വന്നത് എന്ന് ? എവിടെ ?
ഉ : 1498 , കോഴിക്കോടുള്ള കാപ്പാട്.
-
ആദ്യമായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസുകാരൻ ?
ഉ : വാസ്കോഡഗാമ
-
വാസ്കോഡഗാമയെ തുടർന്ന് ഇന്ത്യയിലേക്ക് വാണിജ്യത്തിന് ആയി വന്ന പോർച്ചുഗീസുകാർ ആരെല്ലാം ?
ഉ : അൽമേഡ, അൽബുക്കർക്ക്
-
പോർച്ചുഗീസുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉ : ഗോവ, ദാമൻ, ദിയു.
-
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച രണ്ട് പ്രധാന കോട്ടകൾ ഏതെല്ലാം ? എവിടെ?
ഉ : തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ട, കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട.
-
പോർച്ചുഗീസുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഉ : പറങ്കികൾ
-
പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിച്ച കാർഷിക വിളകൾ ഏതെല്ലാം ?
ഉ : പൈനാപ്പിൾ, പേരക്ക, പപ്പായ, വറ്റൽമുളക്, കശുവണ്ടി.
-
ഡച്ചുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ഉ : ലന്തക്കാർ
-
ഇംഗ്ലീഷുകാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാ।പിച്ചത് എന്ന് ?എവിടെ ?
എന്തിനുവേണ്ടി ?
ഉ : 1600 ൽ ,ലണ്ടനിൽ, ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്താൻ വേണ്ടി.
-
ഇംഗ്ലീഷുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉ : സൂറത്ത്, മദ്രാസ്, ചെന്നൈ, കൽക്കത്ത ( കൊൽക്കത്ത), ബോംബെ (മുംബൈ).
-
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് എന്ന് ?
ഉ : 1664 ൽ
-
ഫ്രഞ്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉ : പോണ്ടിച്ചേരി, മാഹി, കാരക്കൽ.
-
യൂറോപ്യന്മാരുടെ കച്ചവട കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്ന പൊതുവായ സവിശേഷത എന്തായിരുന്നു ?
ഉ : എല്ലാ കച്ചവട കേന്ദ്രങ്ങളും കടല്ത്തീരങ്ങള് ചേർന്നതായിരുന്നു.
-
പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉ : കർണാട്ടിക് യുദ്ധങ്ങൾ
-
ഇന്ത്യയിൽ അച്ചടിയന്ത്രം പ്രചരിപ്പിച്ചതും ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചതും ആര് ?
ഉ : പോർച്ചുഗീസുകാർ
-
മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകൾ നേതൃത്വം കൊടുത്തത് ആര് ?
ഉ : കുഞ്ഞാലി മരക്കാർമാർ
-
സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ഉ : കുഞ്ഞാലി മരക്കാർമാർ
-
ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം?
ഉ : കൊച്ചി, കൊല്ലം
-
നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെ പറ്റി പരാമർശിക്കുന്ന പുസ്തകത്തിൻറെ പേര്? ഇത് തയ്യാറാക്കിയത് ആര് ?
ഉ : ഹോർത്തൂസ് മലബാറിക്കസ് , ഡച്ചുകാരനായ വാൻ റീഡ്
-
ഡച്ചുകാരനായ വാൻ റീഡ് ആരുടെ സഹായത്തോടെയാണ് ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ?
ഉ : ഇട്ടി അച്യുതൻ വൈദ്യരുടെ
-
കച്ചവടം സംബന്ധിച്ച തർക്കങ്ങളുടെ ഫലമായി ഡച്ചുകാർ യുദ്ധം നടത്തിയ തിരുവിതാംകൂർ രാജാവ് ?
ഉ : മാർത്താണ്ഡവർമ്മ
-
മാർത്താണ്ഡവർമ്മയും ആയി ഡച്ചുകാർ യുദ്ധം നടത്തിയത് എന്ന് ? എവിടെ വെച്ച് ?
ഉ : 1741 കുളച്ചലിൽ വച്ച് (കുളച്ചൽ യുദ്ധം)
-
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി ഇംഗ്ലീഷുകാർ കീഴടക്കിയ പ്രദേശം ?
ഉ : ബംഗാൾ
-
ബംഗാളിൽ അധികാരം നേടാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രേരിപ്പിച്ചത് എന്തെല്ലാമായിരുന്നു ?
ഉ : കാർഷിക സമൃദ്ധി, കച്ചവട സൗകര്യങ്ങൾ
-
ഏതെല്ലാം യുദ്ധങ്ങളിലൂടെ ഇംഗ്ലീഷുകാർ ബംഗാൾ കീഴടക്കിയത് ?
ഉ : 1757- പ്ലാസി യുദ്ധം, 1764 -ബക്സാർ യുദ്ധം
-
ബ്രിട്ടീഷുകാർക്കെതിരെ മൈസൂരിൽ ധീരമായി പോരാടിയ ശക്തനായ ഭരണാധികാരി ?
ഉ : ടിപ്പുസുൽത്താൻ
-
ബ്രിട്ടീഷുകാർ മൈസൂർ പിടിച്ചെടുക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം ?
ഉ : ബ്രിട്ടീഷുകാരുടെ മലബാറിലെ കച്ചവടത്തിന് തടസ്സം നിന്നു, ടിപ്പുസുൽത്താൻ ഡച്ചുകാരുമായി ഉണ്ടായ സൗഹൃദം.
-
മൈസൂർ യുദ്ധങ്ങളിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ ?
ഉ : മലബാർ, കൂർഗ്
-
സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ ഭരണാധികാരി ?
ഉ : വെല്ലസ്ലി പ്രഭു
-
ദത്താവകാശ നിരോധന നിയമം നടപ്പാക്കിയ ഭരണാധികാരി ?
ഉ : ഡൽഹൗസി പ്രഭു
-
സൈനികസഹായവ്യവസ്ഥയിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം ?
ഉ : ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ
-
ദത്താവകാശ നിരോധന നിയമത്തിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം ?
ഉ : ഉദയ്പൂർ, ജാൻസി, നാഗ്പൂർ, സാമ്പൽപൂർ, സത്താറ
-
ഇംഗ്ലീഷുകാർ മറാത്ത കീഴടക്കാനുള്ള കാരണമെന്ത് ?