Contact:-9447974300

അദ്ധ്യായം – 1 ചരിത്രത്തിലേക്ക്

  1. എന്താണ് ചരിത്രം ?

മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം.

  1. എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം …………………… എന്നറിയപ്പെടുന്നു.

 ഉ : ചരിത്രാതീതകാലം

  1. എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ഏത് പേരിൽ അറിയപ്പെടുന്നു ?

: ചരിത്രകാലം

  1. കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും എവിടെയാണ് സൂക്ഷിക്കുന്നത് ?

: മ്യൂസിയം

  1. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര് ?

: ഹൈദർ അലി

  1. പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങളുടെ പേര് എഴുതുക.

: കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി

  1. എഡി എന്ന വാക്കിന് അർത്ഥം എന്താണ് ?

: അന്നോ ഡൊമിനി

  1. അന്നോ ഡൊമിനി എന്ന വാക്കിനർത്ഥം എന്താണ് ?

ഉ  :  യേശുക്രിസ്തുവിൻറെ ജനന വർഷത്തിൽ

  1. ബിസി എന്ന വാക്കിനർത്ഥം എന്താണ് ?

ഉ  : ബിഫോർ ക്രൈസ്റ്റ് (  ക്രിസ്തു  ജനിക്കുന്നതിനു മുമ്പ് )

  1. എഡി ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ  : സി .ഇ. (C. E.)

  1. ബിസി ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ  : ബി.സി.ഇ ( B C E )

  1. ഒരു നൂറ്റാണ്ടിൽ എത്ര വർഷങ്ങൾ ഉണ്ട് ?

ഉ  : നൂറുവർഷം

  1. നാണയങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

ഉ  :  ന്യൂമിസ് മാറ്റിക്സ്

  1. ഇന്ന് ലോകത്ത് കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് ………………………….വർഷമാണ്.

ഉ  :  ക്രിസ്തുവർഷം

  1. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ഏത് ?

ഉ  :  1956

About the Author

Leave a Reply