Contact:-9447974300

യൂണിറ്റ് 1 തേനൂറും മലയാളം പാത്തുമ്മായുടെ ആട്

1. ” പാത്തുമ്മയുടെ ആട് “എന്ന നോവൽ ആരാണ് എഴുതിയത്?

ഉ: വൈക്കം മുഹമ്മദ് ബഷീർ

2. ബഹളം കേട്ട് ജനലിലൂടെ ആരാണ് നോക്കിയത്?

ഉ: വൈക്കം മുഹമ്മദ് ബഷീർ

3. അബിയുടെ ഹാഫ്ട്രൗസറിൽ എന്താണ് ഉള്ളത്?

ഉ: വെളളപ്പം

4. വൈക്കം മുഹമ്മദ് ബഷീറും കുട്ടികളും കുളിക്കാൻ പോയത് ഏത് ആറ്റിൽ ആണ്?

ഉ: മുവാറ്റുപുഴ

5‌. “ബേപ്പൂർ സുൽത്താൻ “എന്ന് അറിയപ്പെടുന്ന കഥാകാരൻ ആര്?

ഉ: വൈക്കം മുഹമ്മദ് ബഷീർ

6. പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം?

ഉ: ആട്, ബഷീർ, അബി, പാത്തുകുട്ടി, സൈദ് മുഹമ്മദ്, ലൈല, , റഷീദ്, സുബൈദ, ആരിഫാ

7. ആരുടെ സ്ലേറ്റ് പെൻസിൽ ആണ് ലൈലാ എടുത്തൊടിച്ചത്?

ഉ: അബിയുടെ

8. പാത്തുക്കുട്ടിക്കും അബിക്കും സ്ലേറ്റ് പെൻസിൽ വാങ്ങാൻ ഹനീഫാ എത്ര പൈസ കൊടുത്തു ?

ഉ: അരയണ

9. വൈക്കം മുഹമ്മദ് ബഷീറിൻറെ കിടക്കയിൽ കയറി നിന്നുകൊണ്ട് ആട് തിന്ന പുസ്തകങ്ങൾ ഏതൊക്കെ ?

ഉ: ബാല്യകാലസഖി,ശബ്ദങ്ങൾ

10.ആട് ആദ്യം തിന്ന പുസ്തകം ഏത്?

ഉ: ബാല്യകാലസഖി

About the Author

Leave a Reply