Contact:-9447974300

Unit 1 ജീവൻറെ ചെപ്പുകൾ

 1 ) വളരെ ചെറിയ ജീവികളെ എങ്ങനെ കാണാം? 

 ഉ: ഹാന്റ് ലെൻസ് ഉപയോഗിച്ച് 

2 ) നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയാത്ത ജീവികളെ നമുക്ക് എങ്ങനെ നീരിക്ഷിക്കാം? 

ഉ: മൈക്രോ സ്കോപ്പിലൂടെ 

3 )സൂക്ഷമ ജീവികൾ : 

ഉ: നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ജീവികളാണ് സൂക്ഷമ ജീവികൾ 

ഉദാ: അമീബ, പാരാമെസിയം, യുഗ്ലീന 

4 ) കോശങ്ങൾ 

ഉ: ജീവശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചെറുഘടകങ്ങളാണ് കോശങ്ങൾ

 5 ) ഏക കോശജീവികൾ: 

ഉ :  ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശജീവികൾ 

ഉദാ: അമീബ, പാരാമെസിയം, യുഗ്ലീന, ബാക്ടീരിയ 

6 )  ബഹുകോശ ജീവികൾ: 

ഉ: ശരീരത്തിൽ ഒന്നിലധികം കോശങ്ങളുള്ള ജീവികളാണ് ബഹു കോശ ജീവികൾ 

ഉദാ: ജന്തുക്കൾ, സസ്യങ്ങൾ 

7 ) മനുഷ്യ ശരീരത്തിലെ വിവിധ തരം കോശങ്ങൾ ഏതെല്ലാം? 

ഉ: രക്ത കോശം, കവിളിലെ കോശം, പേശീയ കോശം, നാഡികോശം

 8 ) കോശ ദ്രവ്യം: 

കോശസ്തരത്തിന് അകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥമാണ് കോശദ്രവ്യം.

9 ) കോശത്തിന്റെ ആവരണമാണ് ————-

ഉ: കോശസ്തരം 

10 ) കോശത്തിന്റെ കേന്ദ്രഭാഗമാണ് ————–

ഉ: മർമ്മം

About the Author

Leave a Reply